| Wednesday, 6th September 2017, 10:54 am

കോണ്‍ഗ്രസ് സര്‍ക്കാരിന് നടപടിയെടുക്കാനായില്ല; കര്‍ശന നടപടിയുണ്ടായാലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വി. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍.

രണ്ട് വര്‍ഷം മുന്‍പ് നടന്ന കല്‍ബുര്‍ഗി കൊലപാതകത്തിന്റെ ഘാതകരെ കണ്ടെത്താന്‍ ഇതുവരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അക്രമത്തിനെതിരെ കര്‍ശന നടപടികളുണ്ടായാലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.

മുതിര്‍ന്ന പത്ര പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്.

ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഇത് പോലെയുള്ള സംഭവങ്ങള്‍ എല്ലാവരാലും അപലപിക്കപ്പെടേണ്ടതാണെന്നും വി. മുരളീധരന്‍ പറയുന്നു


Dont Miss നിങ്ങളുടെ ബുള്ളറ്റുകള്‍ക്ക് അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാവില്ല; ഗൗരി ലങ്കേഷ് ഞങ്ങള്‍ക്ക് അമ്മയെപ്പോലെ; നടുക്കം രേഖപ്പെടുത്തി ജിഗ്നേഷ് മെവാനിയും കനയ്യകുമാറും ഉമര്‍ ഖാലിദും


ബംഗളൂരുവിലെ വീടിന് മുന്നില്‍ ഇന്നലെ രാത്രിയാണ് അജ്ഞാതന്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. ബംഗളൂരുവിലെ രാജരാജേശ്വരി നഗറില്‍ രാത്രി 8 മണിക്കാണ് ആക്രമണമുണ്ടായത്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. വീടിന് മുന്നില്‍ കാറിറങ്ങിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമി ഏഴ് തവണ നിറയൊഴിച്ചെന്ന് പൊലീസ് പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ലങ്കേഷ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബാംഗളൂരില്‍ ഇന്നലെ രാത്രി മുതിര്‍ന്ന പത്ര പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം അക്രമങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഇത് പോലെയുള്ള സംഭവങ്ങള്‍ എല്ലാവരാലും അപലപിക്കപ്പെടേണ്ടതാണ്. കര്‍ണാടകത്തില്‍ തന്നെ രണ്ട് വര്‍ഷം മുന്‍പാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ശ്രീ എം.എം കല്‍ബുര്‍ഗി വധിക്കപ്പെട്ടത്. കല്‍ബുര്‍ഗിയുടെ ഘാതകരെ കണ്ടെത്താനും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാറിന് ഇത് വരെ സാധിച്ചിട്ടില്ല. അക്രമത്തിനെതിരെ കര്‍ശന നടപടികളുണ്ടായാലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ…

We use cookies to give you the best possible experience. Learn more