തെരുവ്‌നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നിലപാട് അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. മനേകഗാന്ധിക്കയച്ച കത്തിലാണ് മുരളീധരന്റെ വിമര്‍ശനം.
തിരുവനന്തപുരം: തെരുവ്‌നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ നിയമം ചുമത്തണമെന്ന കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നിലപാട് അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍. മനേകഗാന്ധിക്കയച്ച കത്തിലാണ് മുരളീധരന്റെ വിമര്‍ശനം.
മനേകഗാന്ധി കൂടി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഛായ നഷ്ടപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്നും സംസ്ഥാനത്തെ ജനങ്ങളെ ബി.ജെ.പിയില്‍ നിന്നകറ്റാന്‍ ഇതുകാരണമാകുമെന്നും കത്തില്‍ മുരളീധരന്‍ പറയുന്നു.
സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെനിരവധി പേര്‍ തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുമ്പോള്‍ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയോ അക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനോ തയാറാകാതെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.
രാജ്യത്തെ ഉത്തരവാദിത്തമുള്ള പൗരയെന്ന നിലയില്‍ കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ മനേകഗാന്ധിക്ക് അവകാശമുണ്ട്. പക്ഷേ, സ്വന്തം വകുപ്പിനു കീഴില്‍ വരാത്ത ഒരു പ്രശ്‌നത്തില്‍ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡി.ജി.പിയോട് പറയാന്‍ മന്ത്രിക്ക് അവകാശമില്ലെന്നും കത്തില്‍ പറയുന്നു.
ഇത്തരം തെറ്റായ പ്രസ്താവനകള്‍ എതിരാളികള്‍ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാരിനേയും ബി.ജെ.പിയേയും ഇകഴ്ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രസ്താവനകളില്‍നിന്നും മനേകഗാന്ധി പിന്മാറണമെന്നും കത്തില്‍ പറയുന്നു.