Entertainment news
വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 27, 03:50 pm
Saturday, 27th May 2023, 9:20 pm

രാം ചരണ്‍ അടുത്തിടെ തന്റെ പ്രൊഡക്ഷന്‍ ബാനര്‍ ‘വി മെഗാ പിക്ചേഴ്സ്’ പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യു.വി. ക്രിയേഷന്‍സുമായി സഹകരിച്ചായിരുന്നു പുതിയ ബാനര്‍ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട് വരുന്നതിന്റെ ഭാഗമായി വി മെഗാ പിക്ചേഴ്സ് ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിക്കുന്നു.

അഭിഷേക് അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ബാനര്‍ വമ്പന്‍ പ്രോജക്ടുകള്‍ അണിയറയില്‍ ഒരുക്കുകയാണ്. ‘വി മെഗാ പിക്‌ചേഴ്‌സുമായി’ സഹകരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവം നല്‍കുക എന്നതാണ് ലക്ഷ്യം.

പാന്‍ ഇന്ത്യന്‍ ലെവലില്‍ പുതിയ നായകനെയും നവാഗത സംവിധായകനെയും അണിനിരത്തി ആദ്യ ചിത്രം ഒരുക്കുകയാണ് പ്രൊഡക്ഷന്‍ ഹൗസസ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

വി മെഗാ പിക്ചേഴ്സിന്റെയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെയും പ്രോജക്റ്റിന്റെ ഔപചാരിക പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഈ സഹകരണം സിനിമ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്.

content highlights: V Mega Pictures is collaborating with Abhishek Agarwal Arts