| Tuesday, 9th December 2014, 6:14 pm

മദ്യ നയത്തില്‍ കോടതിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: മദ്യ നയത്തില്‍ കോടതിക്കെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയത്തെ അട്ടിമറിക്കാന്‍ കോടതികള്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. ജനകീയ കോടതി മദ്യ നയത്തെ അംഗീകരിക്കുന്നതായും കോടതി വിധികളിലൂടെ മദ്യ നയം പരാജയപ്പെടുത്താനുള്ള ശ്രമമാണെന്നും സുധീരന്‍ പറഞ്ഞു. ജനകീയ സര്‍ക്കാറിന്റെ നയങ്ങളെ ഭരണഘടനാ സ്ഥാപനങ്ങള്‍ ദുര്‍ബലമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന ജനപക്ഷ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വി.എം സുധീരന്‍ കോടതിക്കെതിരെ ആഞ്ഞടിച്ചത്. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.കെ ആന്റണി എന്നിവരെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് സുധീരന്റെ പ്രസ്താവന. എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ചുമതലയുള്ള  മുകുള്‍ വാസ്‌നിക് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌

We use cookies to give you the best possible experience. Learn more