പാലക്കാട്: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണം സംബന്ധിച്ച കേസിലെ വിവാദവ്യവസായി ചാക്ക് രാധാകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ദുരൂഹമരണം അന്വേഷിച്ച പ്രത്യേക സംഘമാണ് പാലക്കാട് റസ്റ്റ് ഹൗസില്‍ വെച്ച് വി.എം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.[]
ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും , കയ്യക്ഷരം പരിശോധിക്കാനുണ്ടെന്നും പറഞ്ഞാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ രാധാകൃഷ്ണനെ വിളിച്ചു വരുത്തിയത്. ഇതിനു ശേഷം ഇയാളെ അറസ്റ്റു ചെയ്തതായും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും രാധാകൃഷ്ണന്റെ മകനെ സി.ബി.ഐ ഫോണില്‍ അറിയിക്കുകയായിരുന്നു.
ഈ കേസിലെ അന്വേഷണം ഇഴയുന്നതായി ആരോപിച്ച് ശശീന്ദ്രന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് അന്വേഷണം ഊര്‍ജിതമാവുകയായിരുന്നു. ഈ കേസില്‍ ചാക്ക് രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് മുമ്പ് ചുമത്തിയിരുന്നത്.
എന്നാല്‍ അമ്പേഷണത്തിന്റെ ഭാഗമായി രണ്ടുതവണ ഇദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ പങ്ക് വെളിപ്പെട്ടതിനെ കുറിച്ചാണ് അറസ്റ്റ്. ഏതൊക്കെ വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ വ്യക്തമാക്കി. മലബാര്‍സിമന്റ്‌സിലെ അഴിമതികള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ശശീന്ദ്രനും കുടുംബവും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.
അന്ന് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്‍ ഈ അഴിമതികള്‍ക്കെതിരെ നിലപാടെടുത്തിരുന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്തു കൊണ്ട് വരുന്നതിലും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിലും വലിയ പങ്ക് വഹിച്ചയാളാണ് ശശീന്ദ്രന്‍. ഇതിനു ശേഷമാണ് ശശീന്ദ്രനെയും രണ്ടു മക്കളെയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശശീന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍