തിരുവനന്തപുരം: ഫേസ്ബുക്കില്‍ വി.കെ പ്രശാന്ത് എം.എല്‍.എ പങ്കുവെച്ച ചിത്രത്തിലെ വീട് ലൈഫ് പദ്ധതി കൊണ്ട് തന്നെ നിര്‍മ്മിച്ചതാണെന്ന് വീട്ടുകാരനായ ജെമിച്ചന്‍ ജോസ്. ഫേസ്ബുക്കിലൂടെയാണ് ജെമിച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ വി.കെ പ്രശാന്ത് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ ജെമിച്ചന്റെ വീടിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീട് എന്ന നിലയ്ക്കായിരുന്നു എം.എല്‍.എ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ വീട്ടുകാരനായ ജെമിച്ചന്‍ വീട് സര്‍ക്കാര്‍ തന്നതല്ലെന്നും തങ്ങള്‍ കൂലിപ്പണി ചെയ്തുണ്ടാക്കിയതാണെന്നുമെന്ന് ചിത്രത്തിന് താഴെ കമന്റ് ചെയ്തു.
ചിത്രത്തിലുള്ളത് തന്റെ അച്ഛനും അമ്മയുമാണെന്നും ഒന്നും അറിയാതെ പോസ്റ്റ് ഇടരുതെന്നും ജെമിച്ചന്‍ കമന്റ് ചെയ്തതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് വിശദീകരണവുമായി ജെമിച്ചന്‍ രംഗത്തെത്തുകയായിരുന്നു. വീട് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം ആരംഭിച്ചതാണെന്നും എന്നാല്‍ മറ്റ് പ്രവൃത്തികള്‍ സ്വയം ചിലവാക്കി ചെയ്തതാണെന്നും ജെമിച്ചന്‍ പറഞ്ഞു. സര്‍ക്കാരിനെ തള്ളിപ്പറഞ്ഞതല്ലെന്നും ജെമിച്ചന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
നാല് ലക്ഷം രൂപ സര്‍ക്കാര്‍ തന്നതാണെന്നും പിന്നീടുള്ള പണികള്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും ജെമിച്ചന്‍ പറഞ്ഞു.
ടാര്‍പോളിന്‍ ഉപയോഗിച്ചിരുന്ന പഴയ വീടും പുതിയ ടെറസ് വീടിന്റെയും ഫോട്ടോകള്‍ ഉപയോഗിച്ചാണ് നമ്മുടെ സര്‍ക്കാര്‍’ എന്ന തലക്കെട്ടോടെ എം.എല്‍.എ പോസ്റ്റിട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: V.K Prasanth Life Mission Jemichan Jose