കൊച്ചി: പാലാരിവട്ടം കേസിന് പിന്നില്‍ സി.പി.ഐ.എം നേതാവായ പി.രാജീവെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്.
പാലാരിവട്ടം കേസില്‍ കുടുക്കിയതിന് പിന്നില്‍ ഒരു വിഭാഗം സി.പി.ഐ.എമ്മുകാരാണെന്നും 2019ല്‍ യു.ഡി.എഫ് വോട്ട് മറിച്ചുകൊടുക്കാന്‍ പി. രാജീവ് ആവശ്യപ്പെട്ടുവെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
കളമശ്ശേരി മണ്ഡലം ലക്ഷ്യമിട്ടാണ് കേസെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
തന്നോട് മത്സരിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് മത്സരിക്കാത്തതെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.
നേരത്തേ പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി പറഞ്ഞിരുന്നു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചതെന്നും എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി പറഞ്ഞിരുന്നു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: V K Ebrahimkunju says about P Rajeev