തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനെതിരെ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ.
സംവരണ വിഷയത്തില്‍ ലീഗ് തിടുക്കം കാട്ടിയെന്നും യു.ഡി.എഫില്‍ ആലോചിക്കുന്നതിന് മുമ്പ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. എന്നാല്‍ മുസ്‌ലിം ലീഗിന്റേത് പ്രഖ്യാപിത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി സ്വാഗതം ചെയ്തിരുന്നു. സാമ്പത്തിക സംവരണം കോണ്‍ഗ്രസിന്റെ ദേശീയ നിലപാടാണെന്നും മുന്നാക്ക വിഭാഗത്തിന്റെയും പിന്നാക്ക വിഭാഗത്തിന്റെയും ആശങ്കകള്‍ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. അതേസമയം മുന്നാക്ക സാമ്പത്തിക സംവരണത്തില്‍ യോജിപ്പാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
മുന്നാക്ക സംവരണ വിഷയത്തില്‍ സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം സി.പി.ഐ.എമ്മിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സി.പി.ഐ.എമ്മിനു ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.ഐ.എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ ദേശീയ നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യു.ഡി.എഫില്‍ മുസ്ലിം ലീഗ് മുന്നാക്ക സംവരണത്തിനെതിരാണ്. മുന്നോക്ക സംവരണം നടപ്പിലാക്കിയതിന് പിന്നാലെ മുസ്‌ലിം, ദളിത് സംഘടനകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; V D Satheeshan MLA Aganist Muslim League In Economic Reservation Issue