| Wednesday, 27th July 2022, 2:19 pm

രാജ്ഭവന്‍ മാര്‍ച്ച്: വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും അറസ്റ്റ് ചെയ്ത് നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും അറസ്റ്റ് ചെയ്ത് നീക്കി.

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇ.ഡി നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിലാണ് രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്.

കഴിഞ്ഞ ദിവസം വിജയ്ചൗക്കിലെ ഇ.ഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇ.ഡി നടപടിക്കെതിരെ പാര്‍ലമെന്റ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.

രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അദ്ദേഹം റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയായിരുന്നു.
മാര്‍ച്ച് ആരംഭിച്ച് പത്ത് മിനിറ്റിനുള്ളില്‍ തന്നെ പൊലീസ് നടപടിയെടുക്കുകയായിരുന്നു. മാര്‍ച്ചിന് കുറുകെ വാഹനം നിര്‍ത്തിയ പൊലീസ് കേരളത്തില്‍ നിന്നുള്ള എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം, സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. സോണിയയെ ഇ.ഡി ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചുകൊണ്ട് കഴിഞ്ഞദിവസം സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയിരുന്നു.

Content Highlight: V D Satheeshan and Ramesh Chennithala arrested during Raj Bhavan march

We use cookies to give you the best possible experience. Learn more