| Friday, 4th August 2023, 1:15 pm

'മിത്ത് വിവാദം ബി.ജെ.പിയും സി.പി.ഐ.എമ്മും നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മിത്ത് വിവാദം ബി.ജെ.പിയും സി.പി.ഐ.എമ്മും നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദന്റെ പ്രസ്താവന ക്ലീഷേ ഡയലോഗാണെന്നും തൃശൂരില്‍ മാധ്യമങ്ങളെ കാണവെ സതീശന്‍ പറഞ്ഞു.

സ്പീക്കറുടെ കൈവെട്ടും എന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാത്ത
കേരളാ പൊലീസ് എന്തുകൊണ്ടാണ് എന്‍.എസ്.എസിന്റെ നാമജപ യാത്രക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

‘ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ സ്വരം എന്നുള്ളത് ക്ലീഷേ ഡയലോഗാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. സ്വര്‍ണക്കള്ളക്കടെത്ത്, കുഴല്‍പ്പണക്കേസ്, ലാവ്‌ലിന്‍ കേസ് എന്നിവയിലൊക്കെ ഒത്തുതീര്‍പ്പ് നടന്നു. ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയെ വിമര്‍ശിച്ചതിന് എനിക്കെതിരെ ആര്‍.എസ്.എസിന്റ കേസുണ്ട് എന്നത് ഗോവിന്ദന്‍ മനസിലാക്കണം.

സ്പീക്കറുടെ കൈവെട്ടും എന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെതിരെ കേരളാ പൊലീസ് എന്തുകൊണ്ട് കേസെടുക്കുന്നില്ല. നാമജപയാത്രക്കെതിരെ കേസ് എടുത്തിട്ടില്ലല്ലോ. ഇതൊക്കെ ഒരുതരം അഡ്‌ജെസ്റ്റ്‌മെന്റാണ്. ഇപ്പോള്‍ നടക്കുന്ന മിത്ത് വിവാദം ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന ഗൂഢാലോചനയാണോ എന്ന് സംശയിച്ചാല്‍, ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. രണ്ട് പേരും വര്‍ഗീയ ധ്രുവീകരണത്തിന് ആഗ്രഹിക്കുന്നു.

സങ്കീര്‍ണമായ കേരളത്തിന്റെ പൊതു സമൂഹത്തില്‍ തീപ്പൊരിയിട്ട് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. സംഘപരിവാര്‍ പണ്ട് മുതല്‍ ചെയ്തതാണ്, സി.പി.ഐ.എമ്മും ഇതുതന്നെയാണ് ചെയ്യുന്നത്. യൂണിഫോം സിവില്‍ കോഡില്‍ സി.പി.ഐ.എം നിലപാട് മാറ്റിയത് ഇതുകണ്ടതാണ്,’ സതീശന്‍ പറഞ്ഞു.

അതേസമയം, സി.പി.ഐ.എമ്മാണ് ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണത്തിന് വടിയിട്ടുകൊടുക്കുന്നതെന്ന സതീശന്റെ ആരോപണങ്ങള്‍ക്കാണ് എം.വി. ഗോവന്ദന്‍ നേരത്തെ സംസാരിച്ച്.

കുറേ കാലമായി സുരേന്ദ്രനും സതീശനും ഒരേഅഭിപ്രായമാണെന്ന അഭിപ്രായം

‘കുറേ കാലമായി സുരേന്ദ്രനും സതീശനും ഒരേ അഭിപ്രായമാണ്. സി.പി.ഐ.എമ്മാണ് വര്‍ഗീയ പ്രചരണത്തിന് വടിയിട്ടുകൊടുക്കുന്നത് എന്നാണ് സതീശന്‍ പറയുന്നത്. എന്നാല്‍ സതീശന്റെ നിലപാട് എന്താണെന്ന് എല്ലാവരും കാണുന്നു. സുരേന്ദ്രന്‍ വര്‍ഗീയത പറയുന്നതില്‍ പുതുമയില്ല.

കാരണം അത് അവരുടെ നിലപാടാണ്. തികഞ്ഞ വര്‍ഗീയ സമീപനം സുരേന്ദ്രന്റെ ഓരോ വാക്കിലുമുണ്ട്. കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യാതിരിക്കാന്‍ വര്‍ഗീയ ചേരിതിരിവിലൂടെ വിഭചിക്കാ ശ്രമിക്കുകയാണ് ബി.ജെ.പി,’ ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: V. D. Satheesan said Doubt whether myth controversy is a conspiracy by BJP and Congress’

We use cookies to give you the best possible experience. Learn more