| Thursday, 5th December 2019, 8:29 pm

സംവിധായകന്‍ വി.എ ശ്രീകുമാര്‍ അറസ്റ്റില്‍; നടപടി മഞ്ജു വാര്യരുടെ പരാതിയില്‍; ചോദ്യം ചെയ്തത് രണ്ടര മണിക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബില്‍ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചത്.

സ്ത്രീകളെ അപമാനിക്കുക, സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ശ്രീകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീകുമാര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്നു ഭയമുണ്ടെന്നുമായിരുന്നു മഞ്ജുവിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ നല്‍കിയ ലെറ്റര്‍ ഹെഡ്ഡും രേഖകളും ശ്രീകുമാര്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായികാ വേഷത്തിലെത്തിയത്.

ഈ ചിത്രത്തിനു ശേഷം തനിക്കുനേരെ സാമൂഹ്യമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നു ശ്രീകുമാര്‍ പറഞ്ഞിരുന്നു. തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങള്‍, എല്ലാം മഞ്ജു മറന്നുപോയെന്നുമൊക്കെയായിരുന്നു ശ്രീകുമാറിന്റ വാദങ്ങള്‍.

We use cookies to give you the best possible experience. Learn more