| Tuesday, 30th March 2021, 9:49 pm

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി 'ഉയ്യാരം പയ്യാരം'; അഭിമാനം തോന്നുന്നുവെന്ന് ഗായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019ല്‍ ഇറങ്ങിയ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ ഉയ്യാരം പയ്യാരം എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം ട്രെന്‍ഡിംഗാവുകയാണ്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പാട്ടിലെ ഒരു ഭാഗം ഉപയോഗിച്ച് നിരവധി വീഡിയോകള്‍ വന്നതോടെയാണ് പാട്ട് വീണ്ടും ഹിറ്റായത്.

ഡബ്‌സ്മാഷായും ഡാന്‍സ് – ആക്ടിംഗ് വീഡിയോകളുമായി നിരവധി പേരാണ് ഈ പാട്ടിന് റീല്‍സ് വീഡിയോകളുമായി എത്തുന്നത്. വ്യത്യസ്തമായ പരീക്ഷണങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പാട്ടിന് പ്രചാരം വര്‍ധിച്ചതോടെ റീല്‍സില്‍ ട്രെന്‍ഡിംഗാവുന്നതില്‍ ഒന്നാം സ്ഥാനത്താണ് ഉയ്യാരം പയ്യാരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയ്യാരം പയ്യാരത്തിന് സംഗീതം നല്‍കിയത് സാമുവല്‍ എബിയാണ്. മനു മന്‍ജിത്തിന്റേതായിരുന്നു വരികള്‍. സിയ ഉള്‍ ഹഖായിരുന്നു പാടിയത്. ചിത്രത്തില്‍ ബേസില്‍ ജോസഫാണ് ഈ പാട്ട് പാടി അഭിനയിച്ചത്. ബേസിലിന്റെ ഭാവവും ചുവടുകളുമെല്ലാം പാട്ടിനൊപ്പം അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പാട്ട് വീണ്ടും ആളുകള്‍ ആസ്വദിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പറയുകയാണ ഗായകന്‍ സിയ ഉള്‍ ഹഖ്. മലയാളികള്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെയും പാട്ട് ഹിറ്റായെന്നും റീല്‍സിലും മറ്റും ആളുകള്‍ ഈ പാട്ട് വെച്ച് വീഡിയോ ചെയ്യുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും സിയ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Uyyaram Payyaram song trending in Instagram reels

We use cookies to give you the best possible experience. Learn more