| Saturday, 23rd September 2023, 3:27 pm

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയുടെ 'ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'; ആദ്യ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് – ബൈ എ സോള്‍ജ്യര്‍’. ചിത്രത്തിലെ ഉയിരാണച്ഛന്‍ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ
റിലീസ് ചെയ്തു.

ഗായകനും നടനുമായ വിജയ് യേശുദാസ് ഈ ചിത്രത്തില്‍ സൈനിക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം ‘സാഫ്നത്ത് ഫ്നെയാ’ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, ഡ്രാക്കുള സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമല്‍ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ്. കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങി പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ളാക്കാട്ടൂര്‍ എം.ജി.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി ഈ ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനില്‍ രാജാണ്. ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വഹിക്കുന്നു.

എഡിറ്റര്‍ – മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുഹാസ് അശോകന്‍. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍ പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ്.ആര്‍. സൂരജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മന്‍സൂര്‍ അലി. കല – ത്യാഗു തവന്നൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യൂം – സുകേഷ് താനൂര്‍. അസി ഡയറക്ടര്‍ – ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ ലെസ്സ്‌ലി റോസ്, പി. ജിംഷാര്‍. ബി. ജി.എം. – ബാലഗോപാല്‍. കൊറിയോഗ്രാഫര്‍ – പപ്പു വിഷ്ണു, വി.എഫ്.എക്സ് – ജിനേഷ് ശശിധരന്‍ (മാവറിക്സ് സ്റ്റുഡിയോ). ആക്ഷന്‍ – ബ്രൂസ്‌ലി രാജേഷ്. ഫിനാന്‍സ് കണ്‍ട്രോളര്‍ – അഖില്‍ പരക്ക്യാടന്‍, ധന്യ അനില്‍. സ്റ്റില്‍സ് – പവിന്‍ തൃപ്രയാര്‍, പി.ആര്‍.ഒ. – സുനിത സുനില്‍, ഡിസൈനര്‍ – പ്രമേഷ് പ്രഭാകര്‍. ക്യാമറ അസോസിയേറ്റ് – രതീഷ് രവി.

Content Highlight: Uyiraanachan Lyrical Video from Class By A Soldier

We use cookies to give you the best possible experience. Learn more