| Thursday, 13th May 2021, 12:22 pm

ഉയിഗൂര്‍ ഇമാമുകളെയും മതപണ്ഡിതരെയും തടവിലാക്കി ചൈന; ഭൂരിഭാഗം പേര്‍ക്കും ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: 2014 മുതല്‍ ചൈന 639 ലധികം ഉയിഗൂര്‍ ഇമാമുകളെയും മതപണ്ഡിതരെയും തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. ഉയിഗൂര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രോജക്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അറസ്റ്റിലായവരില്‍ 18 ഓളം പേര്‍ കസ്റ്റഡിയിലിരിക്കെ തന്നെ മരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ബി.സിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് മതപണ്ഡിതരെയും ഇമാമുകളെയും തടവിലാക്കിയത്.

എന്നാല്‍ സത്യം അതല്ലെന്നും മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ നടത്തിയതിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.

നിലവില്‍ കസ്റ്റഡിയിലെടുത്ത 604 പേരില്‍ 304 പേരെ ഉയിഗൂര്‍ മതവിശ്വാസത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ സംസാരിച്ചതിന്റെ പേരില്‍ തടവിലാക്കിയിരിക്കുകയാണ്.

ജയിലിടയ്ക്കപ്പെട്ട ഭൂരിഭാഗം പേര്‍ക്കും അഞ്ച് വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതില്‍ 24ശതമാനം പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും 14 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.

ചൈനയിലെ സിന്‍ജിങ് മേഖലയിലെ പത്തു ലക്ഷത്തോളം ഉയിഗൂര്‍ വംശജരാണ് ചൈനയുടെ തടവറകളില്‍ കഴിയുന്നത്. ഭൂരിപക്ഷവും മുസ്‌ലിംമതവിശ്വാസികളായ ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.

കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ ചൈനയുടെ പാഠശാലകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Uygur  Imams Targeted In China Xinjing Provinces

We use cookies to give you the best possible experience. Learn more