ജയിലിടയ്ക്കപ്പെട്ട ഭൂരിഭാഗം പേര്‍ക്കും അഞ്ച് വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതില്‍ 24ശതമാനം പേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും 14 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു.
ചൈനയിലെ സിന്‍ജിങ് മേഖലയിലെ പത്തു ലക്ഷത്തോളം ഉയിഗൂര്‍ വംശജരാണ് ചൈനയുടെ തടവറകളില്‍ കഴിയുന്നത്. ഭൂരിപക്ഷവും മുസ്‌ലിംമതവിശ്വാസികളായ ഇവരെ മതവിശ്വാസത്തില്‍ നിന്നകറ്റാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ ചൈനയുടെ പാഠശാലകള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക