Entertainment
കാത്തിരിപ്പിനൊടുവിൽ 'ഉയരെ' ട്രെയിലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Apr 17, 02:44 pm
Wednesday, 17th April 2019, 8:14 pm

കൊച്ചി: പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന പാർവ്വതി ചിത്രം ‘ഉയരെ’യുടെ ട്രെയിലർ യൂടൂബിലെത്തി. പാർവ്വതി , ആസിഫ് അലി, ടൊവിനോ തോമസ്, പ്രതാപ് പോത്തൻ എന്നിവരടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ ഉണ്ടാവുക.

മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റായി പ്രവർത്തിച്ചയാളാണ് മനു അശോകൻ.

ബോബി,സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നോട്ട്ബുക്കിന് ശേഷം വീണ്ടും ബോബി,സഞ്ജയ് ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘ഉയരെ’യ്ക്ക്.

നായികാപ്രാധാന്യമുള്ള ചിത്രമാണ് ‘ഉയരെ’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. നായികയായ പാർവതിക്കൊപ്പം സിനിമ നിർമ്മിക്കുന്നത് മൂന്ന് സ്ത്രീകളാണ്.

നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജിൽ, ഷെർഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിർമാണം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ മേക്ക്അപ് വിഭാഗത്തിലും വനിതകൾ തന്നെയാണ് ഉള്ളത്.

പ്രധാന താരങ്ങൾക്ക് പുറമെ സിദ്ദീഖ്, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.