| Wednesday, 25th December 2019, 8:24 pm

സമാധാനപരമായി പ്രതിഷേധിച്ച 56 സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചതിന് കഴിഞ്ഞ ആഴ്ചക്കുള്ളില്‍ അറസ്റ്റു ചെയ്തത് 700ലധികം പേരെ.

അറസ്റ്റുചെയ്യപ്പെട്ടവരില്‍ സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഗവേഷകരുമുണ്ട്.

അക്രമാസക്തരായ പൊലീസ് സാധാരണ ജനവിഭാഗങ്ങള്‍ക്ക് നേരെ ഒരു താക്കീതു പോലും നല്‍കാതെ പൊലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു. സാധാരണ തൊഴിലാളികളായ മുസ്‌ലീങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് പ്രധാനമായും പൊലീസിന്റെ അക്രമം നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രകടനം നടത്തിയ 69 ആക്ടിവിസ്റ്റുകള്‍ ഡിസംബര്‍ 19ന് അറസ്റ്റുചെയ്യപ്പെട്ടുവെന്ന് സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതില്‍ 56 ആകടിവിസ്റ്റുകള്‍ക്ക് നേരെ അക്രമാസക്തമായ കലാപം പോലുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പലരും ഏറെ നാളായി വരണസിയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തിവരുന്നവരാണ്. മറ്റുള്ളവര്‍ അധികവും സര്‍വ്വകലാശാല ഗവേഷകരും മറ്റുമാണ്.

ദിവാകര്‍ സിങ്, രവികുമാര്‍, ഏക്തതുടങ്ങി ഗവേഷകരും വിദ്യാര്‍ത്ഥികളും അറസ്റ്റുചെയ്യപ്പെട്ടു.

ചിത്രം കടപ്പാട്: സ്‌ക്രോള്‍.ഇന്‍

 

We use cookies to give you the best possible experience. Learn more