|

'നല്ലവരായ ഗോരക്ഷകരെ' തിരിച്ചറിയാന്‍ ഐ.ഡി കാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: “ഗോരക്ഷകര്‍ക്ക്” ഐ.ഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങി ഉത്തരാഖണ്ഡ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഐ.ഡി കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്.

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകവും അക്രമവും നടത്തുന്നവരില്‍ നിന്നും “നല്ലവരായ ഗോസംരക്ഷകരെ” തിരിച്ചറിയാനാണ് ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതെന്ന് ഗോ സേവ അയോഗ് ചെയര്‍മാന്‍ എന്‍.എസ് റാവത് പറഞ്ഞു.

Read:  മറാത്ത സംവരണ പ്രക്ഷോഭം: മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു

ഗോരക്ഷകര്‍ എന്ന പെരുമാറ്റി ഗോസംരക്ഷകര്‍ എന്നാക്കി മാറ്റിയിട്ടുണ്ടെന്നും റാവത് പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ നടക്കുന്നതായി രണ്ടുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.

ഇതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും റാവത് വ്യക്തമാക്കി. സംസ്ഥാനത്തെ ആറു ജില്ലകളിലെ നല്ലവരായ ഗോരക്ഷകരെ കണ്ടെത്തിയെന്നും വൈകാതെ അവര്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും റാവത് വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സഹചര്യത്തില്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കുവാനും കേന്ദ്രം രണ്ട് ഉന്നത തല കമ്മറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്