| Sunday, 18th August 2019, 11:08 am

ഉത്തരാഖണ്ഡില്‍ കനത്ത മഴ; സഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദ്ദേശം; ഓഗസ്റ്റ് 19 വരെ അതിവര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരാഖണ്ഡ്: കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മരണം 38 ആയി. പ്രദേശത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ചാരികളോട് മടങ്ങാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

മണ്ണിടിച്ചില്‍ ദേശീയ പാത ഗതാഗതത്തെയും ബാധിച്ചു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവടങ്ങളിലാണ് മഴയെത്തുടര്‍ന്ന കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്. അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

മേഖലയില്‍ രൂക്ഷമായതും അതിരൂക്ഷമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 19 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more