ബറേലി: ഉത്തരാഖണ്ഡ് മന്ത്രി അരവിന്ദ് പാണ്ഡെയുടെ മകന്‍ അങ്കുര്‍ പാണ്ഡെ കാറപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ബറേലി ജില്ലയിലെ ഫരീദാപൂരില്‍ വെച്ചായിരുന്നു അപകടം.
ബുനനാഴ്ച പുലര്‍ച്ചെ 3 മണിയോടെ സംഭവം. എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ കൂടി മരണപ്പെട്ടിട്ടുണ്ട്.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോരഖ്പൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു സംഘം. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ വിദ്യാഭ്യാസ കായിക മന്ത്രിയുമാണ് അരവിന്ദ് പാണ്ഡെ.