| Tuesday, 2nd May 2017, 10:15 am

ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലെ ഇ.വി.എം കൂടി സീല്‍ ചെയ്യാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൂടി സീല്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. ഇ.വി.എമ്മില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സാര്‍വേഷ് കുമാര്‍ ഗുപ്തയുടേതാണ് ഉത്തരവ്.

48 മണിക്കൂറിനുള്ളില്‍ ഇ.വി.എം സീല്‍ ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മുസോറി, രാജ്പൂര്‍, റായ്പൂര്‍, റാണിപൂര്‍, ഹരിദ്വാര്‍ റൂറല്‍, പ്രതാപൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഉപയോഗിച്ച ഇ.വി.എം സീല്‍ ചെയ്യാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.


Must Read: ദേശവിരുദ്ധപരാമര്‍ശം: ജമാ അത്തെ ഇസ്‌ലാമിയുടെ 14 പുസ്തകങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി


വോട്ടിങ് മെഷീന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഹൈക്കോടതി കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനും വികാസ് നഗര്‍ ബി.ജെ.പി എം.എല്‍.എ മുന്ന സിങ് ചൗഹാനും നോട്ടീസ് നല്‍കിയിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ചീഫ് സെക്രട്ടറിക്കും തെരഞ്ഞെടുപ്പു കമ്മീഷനും മുന്ന സിങ് ചൗഹാനും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 15ന് വികാസ് നഗറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് നവപ്രഭാത് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.

We use cookies to give you the best possible experience. Learn more