ഡെറാഡൂണ്‍: മോദി തരംഗം അവസാനിക്കുകയാണെന്ന് ബി.ജെ.പി തന്നെ മനസിലാക്കി തുടങ്ങിയെന്ന് കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയുടെ പേര് പറഞ്ഞ് വോട്ട് തേടേണ്ടെന്ന ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സൂര്യകാന്ത് ധാസംന.
‘മോദി തരംഗം എന്നത് അവസാനിച്ചുവെന്ന് സമ്മതിച്ച ഭഗതിനെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന് അത് മനസിലായിരിക്കുന്നു. അതുകൊണ്ടാണ് സ്വന്തം എം.എല്‍.എമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം കൊടുക്കേണ്ടി വന്നത്’, ധാസംന പറഞ്ഞു.
നേരത്തെ മോദി തരംഗം ഉയര്‍ത്തി ജയിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് എം.എല്‍.എമാരോട് ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് ബാന്‍സിധര്‍ ഭഗത് പറഞ്ഞിരുന്നു. വോട്ട് നേടണമെങ്കില്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മോദിയുടെ പേരില്‍ വോട്ട് ചെയ്യാനല്ല ജനങ്ങള്‍ പോകുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ ആവശ്യത്തിലധികം വോട്ട് ചെയ്തുകഴിഞ്ഞു’
ജയിക്കുന്നത് എം.എല്‍.എമാരുടെ പ്രകടനം മാത്രം ആശ്രയിച്ചാണ്. മോദിയുടെ പേരില്‍ തോണി തുഴയാമെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ നല്‍കുകയെന്നും ഭഗത് പറഞ്ഞു. നിലവില്‍ ബി.ജെ.പിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി പ്രകടനമാണ് നടത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക