| Tuesday, 4th September 2018, 11:57 am

വാടകക്കൊലയാളിക്ക് നല്‍കാമെന്നു പറഞ്ഞ പണം നല്‍കിയില്ല: ബി.ജെ.പി നേതാവിനെ കോടതിക്ക് പുറത്തുവെച്ച് വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: വാടകക്കൊലയാളിക്ക് നല്‍കാമെന്നു വാക്കുപറഞ്ഞ പണം നല്‍കാന്‍ വിസമ്മതിച്ച ബി.ജെ.പി നേതാവിനെ കോടതിക്ക് പുറത്തുവെച്ചു വെടിവെച്ചു കൊന്നു. ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വീരേന്ദ്ര മന്‍രാലിനെയാണ് നൈനിറ്റാല്‍ ജില്ലാ കോടതിക്കു പുറത്തുവെച്ച് കൊലപ്പെടുത്തിയത്.

ദേവിന്ദ്രയെന്ന ഭൗയാണ് പ്രധാന പ്രതി. 2015ല്‍ സ്വാധീനമുള്ള ഒരു വ്യക്തിയുടെ കൊലപാതകം നടത്താന്‍ ദേവിന്ദ്രയ്ക്ക് വാഗ്ദാനം ചെയ്ത പണം നല്‍കാന്‍ വീരേന്ദ്ര വിസമ്മതിക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് കൊലപാതകം.

Also Read:“കോടതിയിലുള്ള കേസില്‍ നിങ്ങളെങ്ങനെ വാര്‍ത്താസമ്മേളനം നടത്തും”; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

2015ലെ കൊലപാതക കേസില്‍ വിചാരണ നേരിടുകയാണ് മന്‍രാലും ദേവിന്ദ്രയും. വിചാരണയുടെ ഭാഗമായാണ് ശനിയാഴ്ച കോടതിയിലെത്തിയത്. രണ്ടുപേരും രാംനഗര്‍ നിവാസികളാണ്.

കേസുമായി ബന്ധപ്പെട്ട് ദേവേന്ദ്രയുള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സോനു കണ്ട്പാല്‍, ഹാരിഷ് ഫാര്‍ട്ടിയാല്‍, സഞ്ജയ് നേഗി എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: “മന്‍രാലും ദേവേന്ദ്രയും ഹേമന്റ് ഫാര്‍ട്ടിയാലിന്റെ കൊലപാതകക്കേസില്‍ പ്രതികളാണ്. മന്‍രാലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദേവേന്ദ്രയുടെ സഹായം തേടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുവരും അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ മന്‍രാല്‍ കുടുക്കിയിട്ട് പിടിക്കപ്പെട്ടപ്പോള്‍ സഹായിക്കാത്തതില്‍ ദേവേന്ദ്രയ്ക്ക് ദേഷ്യമുണ്ടായിരുന്നു.

Also Read:അവരെത്തിത്തുടങ്ങി; മോദിസര്‍ക്കാറിനെതിരെ ദല്‍ഹിയില്‍ കര്‍ഷകരുടെ മഹാറാലി: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

വാഗ്ദാനം ചെയ്ത പണം മന്‍രാല്‍ തന്നില്ലെന്നും ജാമ്യം നേടാന്‍ സഹായിച്ചില്ലെന്നും ദേവേന്ദ്ര ആരോപിച്ചിരുന്നു. മന്‍രാലിനെ കൊലപ്പെടുത്തുമെന്ന് ദേവേന്ദ്ര സുഹൃത്തുക്കളോട് പറയുകയും ശനിയാഴ്ച അവസരം ലഭിച്ചപ്പോള്‍ അത് ചെയ്യുകയുമായിരുന്നു.”

We use cookies to give you the best possible experience. Learn more