ഗോരഖ്പൂര്‍: ഗോരഖ്പൂരില്‍ ലൈംഗീകാതിക്രമണത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാറ്കാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. കുഞ്ഞ് ജനിച്ചയുടന്‍ കുട്ടിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അമ്മയുടെ സഹായത്താലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പെണ്‍കുട്ടി വീട്ട് ജോലി ചെയ്തിരുന്ന സ്ഥലത്തെ 30 വയസുകാരനാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ലൈംഗീകാതിക്രമത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാതിരുന്നത്. ഇയാളെ പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജനുവരി 31ന് അഴുകിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അന്വേഷണ ആരംഭിച്ചത്. പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലും അമ്മയെ ജില്ലാ ജയിലിലും പ്രവേശിപ്പിച്ചു.