| Monday, 24th February 2020, 6:36 pm

അയോധ്യയിലെ അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം; തീരുമാനമെടുത്ത് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മസ്ജിദ് നിര്‍മ്മിക്കാന്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഒരു ട്രസ്റ്റ് രൂപീകരിക്കുമെന്നും സുഫര്‍ ഫറൂഖി പറഞ്ഞു. മസ്ജിദിന് പുറമേ, ഇന്‍ഡോ-ഇസ്ലാമിക് ഗവേഷണ കേന്ദ്രം, ലൈബ്രറി, ചാരിറ്റബിള്‍ ആശുപത്രി, മറ്റ് ഉപകാരപ്രദാനമായ കാര്യങ്ങള്‍ അഞ്ചേക്കര്‍ ഭൂമിയില്‍ നടപ്പിലാക്കും. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് മസ്ജിദിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സഫര്‍ ഫറൂഖി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. അതേസമയം, രാമക്ഷേത്രം പുനര്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്രം ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ക്ഷേത്രത്ത നിര്‍മ്മാണത്തിന് വേണ്ടി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്നാവശ്യം മുന്നോട്ട് വെച്ച് ശരദ് പവാറും, ഡി.രാജയും നവാബ് മാലിക്കും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more