| Sunday, 18th April 2021, 5:01 pm

രണ്ട് ദിവസമായി ഒരു ബെഡിനായി കാത്തിരിക്കുന്നത് 50 പേര്‍; ഉത്തര്‍പ്രദേശില്‍ സ്ഥിതി രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കൊവിഡ് വ്യാപനത്തില്‍ ഉത്തര്‍പ്രദേശ് നേരിടുന്നത് അതീവ ഗുരുതര സാഹചര്യം. ഒരു ബെഡിന് 50 രോഗികള്‍ വരെ ക്യൂ നില്‍ക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ദിവസത്തിലേറെയായി ബെഡിന് വേണ്ടി കാത്തുകിടക്കുന്നവരുമുണ്ട്. വെറും ഓക്‌സിജന്‍ മാസ്‌ക് മാത്രം നല്‍കി ബെഡ് ഒഴിയുന്നത് വരെ കാത്തിരിക്കണമെന്നാണ് കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തന്നോട് പറഞ്ഞതെന്ന് വികാസ് വര്‍മ്മ എന്നയാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നിലവില്‍ ഈ ആശുപത്രിയില്‍ 520 ബെഡുകളും 427 ഐ.സി.യുവും 133 വെന്റിലേറ്ററുകളുമാണുള്ളത്. ലക്‌നൗവിലെ മിക്ക ആശുപത്രികളിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലക്നൗവില്‍ മാത്രം 10ല്‍ അധികം കോവിഡ് സ്‌പെഷ്യല്‍ ആശുപത്രികളുണ്ട്. എന്നിട്ടും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

ബെഡിന്റെ അപര്യാപ്തതയുണ്ടെന്ന് അധികൃതരും സമ്മതിക്കുന്നുണ്ട്. പോസിറ്റീവായരോട് ഹോം ഐസൊലേഷന്‍ നിര്‍ദേശിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.

നിലവില്‍ കൊവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Uttar Pradesh: More than 50 patients in queue for a bed

Latest Stories

We use cookies to give you the best possible experience. Learn more