| Monday, 20th March 2017, 10:01 am

യു.പിയില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി കൊല്ലപ്പെട്ടു: കൊലപാതകം യു.പിയില്‍ ക്രമസമാധാനം പാലിക്കുമെന്ന യോഗി ആദിത്യനാഥിന്റെ ഉറപ്പുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവായ മുഹമ്മദ് ഷാമി കൊല്ലപ്പെട്ടു. മോട്ടോര്‍ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.

അലഹബാദിലെ മൗ ഐമയിലാണ് സംഭവം നടന്നത്. ഓഫീസിനു പുറത്തു പാര്‍ക്കു ചെയ്തിരുന്ന കാറിലേക്കു നടന്നു നീങ്ങവെയാണ് അദ്ദേഹത്തിനു വെടിയേറ്റത്.

വെടിയേറ്റു നിലത്തുവീണ അദ്ദേഹം സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 60കാരനായ മുഹമ്മദ് ഷാമി ബി.എസ്.പിയുടെ പ്രാദേശിക നേതാവാണ്.


Must Read: ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണം വേണമെന്ന് ലേബര്‍ കമ്മീഷണര്‍; തീരുമാനം കടുത്ത ചൂട് കാരണം 


അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രാദേശിക ബി.എസ്.പി നേതാക്കള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

അഞ്ചു ബുള്ളറ്റാണ് അദ്ദേഹത്തിന്റെ മൃതശീരത്തിലുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുഹമ്മദ് ഷാമി കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാനം ശക്തിപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം അദ്ദേഹം ഉറപ്പു നല്‍കിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more