ഹിന്ദുമതത്തിനെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ച് യു.പിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പരാതിയും പ്രതിഷേധവും
national news
ഹിന്ദുമതത്തിനെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ച് യു.പിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ പരാതിയും പ്രതിഷേധവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th September 2021, 12:24 pm

കാന്‍പൂര്‍: യു.പിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ ആരോപണവുമായി മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി.

ഹിന്ദുമതത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ്
ഐ.എ.എസ് ഓഫീസര്‍ മുഹമ്മദ് ഇഫ്തിഖാറുദ്ദീനെതിരെ മത് മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ വൈസ് പ്രസിഡന്റ് ഭൂപേഷ് അവസ്തി രംഗത്തുവന്നിരിക്കുന്നത്.

മത നേതാവിന്റെ സമീപത്ത് ഇഫ്തിഖറുദ്ദീന്‍ ഇരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് അവസ്തി പരാതിയുമായി രംഗത്തെത്തിയത്.

മറ്റൊരു വീഡിയോയില്‍, ഇഫ്തിഖാറുദ്ദീന്റെ ഔദ്യോഗിക വസതിയില്‍ ഒരു മുസ്‌ലിം പ്രഭാഷകന്‍ പ്രഭാഷണം നടത്തിയെന്നും അത് നിലത്തിരുന്ന് ഇഫ്തിഖാറുദ്ദീന് കേള്‍ക്കുന്നത് വീഡിയോയില്‍ ഉണ്ടെന്നും മത് മന്ദിര്‍ കമ്മിറ്റി പറയുന്നു.

വീഡിയോ പുറത്തുവന്നതിനുശേഷം, കാന്‍പൂര്‍ പൊലീസ് കമ്മീഷണര്‍ അസിം കുമാര്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Uttar Pradesh IAS officer Mohammad Iftikharuddin accused of carrying out anti-Hindu propaganda