ലഖ്‌നൗ: അയോധ്യയില്‍ മുസ്‌ലിം പള്ളി പണിയാന്‍ ഭൂമി കണ്ടെത്തി. എന്നാല്‍ സ്ഥലം സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചു.
മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണു പള്ളി നിര്‍മിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അയോധ്യയിലെ പുണ്യസ്ഥലം എന്നു കരുതപ്പെടുന്ന ഇടത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളാണു സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ഇതില്‍ നിന്ന് അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമായിരിക്കും തെരഞ്ഞെടുക്കുക.
നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി ഉത്തരവു പ്രകാരം അഞ്ചേക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിനു കൈമാറും. മൂന്നുമാസത്തിനുള്ളില്‍ മുസ്‌ലിങ്ങള്‍ക്കു പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു വിധി.
1992-ലാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കു ക്ഷേത്രം നിര്‍മിക്കാനും തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍ പള്ളി നിര്‍മിക്കാന്‍ നല്‍കണമെന്നുമാണു നവംബര്‍ ഒമ്പതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിധിക്കെതിരെ സമര്‍പ്പിച്ച 19 പുനഃപരിശോധനാ ഹരജികളും ഡിസംബര്‍ 12-ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു.