| Wednesday, 26th January 2022, 8:04 am

യോഗിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണ്: കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഗൊരഖ്പൂരില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഡോ. കഫീല്‍ ഖാന്‍. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. തന്നെ ആരെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചാലും അവരുടെ പിന്തുണ വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കുന്നതിനായി പല പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എല്ലാം കൃത്യമായി വന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീം ആര്‍മി ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതോടെ ഇവിടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു.

അന്ന് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യു.പി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, യോഗി ആദിത്യനാഥ് ആദ്യമായാണ് ഗൊരഖ്പൂരില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗൊരഖ്പൂരില്‍ നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ട സൂചനകള്‍ പ്രകാരം ഗൊരഖ്പൂരില്‍ നിന്ന് തന്നെ യോഗി മത്സരിക്കും. തുടര്‍ച്ചയായി യോഗി ലോക്സഭയിലെത്തിയത് ഗൊരഖ്പൂരില്‍ നിന്നാണ്.

CONTENT HIGHLIGHTS:  Uttar Pradesh  doctor Kafeel Khan  said that he is ready to contest the Gorakhpur seat against Chief Minister Adityanath if any party gives him a ticke

We use cookies to give you the best possible experience. Learn more