| Monday, 20th November 2017, 10:30 am

ഒന്നുകില്‍ ജയിലിലടക്കും, അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ കൊല്ലും: യു.പിയിലെ കുറ്റവാളികള്‍ക്കെതിരെ യോഗി ആദിത്യനാഥിന്റ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ കുറ്റവാളികള്‍ക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമിനലുകളെ ഒന്നുകില്‍ ജയിലിലടക്കുമെന്നും അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ വധിക്കുമെന്നുമാണ് ആദിത്യനാഥിന്റെ ഭീഷണി.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാസിയാബാദിലെ രാംലീല ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു യോഗിയുടെ വെല്ലുവിളി.

കുറ്റവാളികളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്ക് ഇനി പോകാന്‍ രണ്ട് ഇടം മാത്രമേയുള്ളു. ഒന്നുകില്‍ അവര്‍ ജയിലിലടക്കപ്പെടും അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ പൊലീസ് അവരെ വധിക്കും- യോഗി പറഞ്ഞു.


Dont Miss വിവാഹചടങ്ങില്‍ വെടിയുതിര്‍ത്ത് ആഘോഷം; പഞ്ചാബില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു


മാര്‍ച്ചില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റെടുത്തിന് പിന്നാലെ യു.പിയിലെ ക്രമസമാധനനില ഏറെ മെച്ചപ്പെട്ടെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

കുറ്റവാളികളെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ സേനയെ ഉപയോഗിക്കും. ക്രിമിനലുകളെ സംസ്ഥാനത്ത് അധികമൊന്നും ഇന്ന് കാണാനില്ല. പലരും ഒളിവിലാണ്. നിയമത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരെ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം.

നിരപരാധികളായ വ്യാപാരികളുള്‍പ്പെടെയുള്ള ജനങ്ങളെ കൊലപ്പെടുത്തുകയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നവരെ ജീവിക്കാന്‍ അനുവദിക്കില്ല- യോഗി പറയുന്നു.

We use cookies to give you the best possible experience. Learn more