കാൻപൂർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി.
ഇഷ്ടികച്ചൂളയിലെ കോൺട്രാക്ടറും കൂട്ടാളികളും ചേർന്ന് കൂട്ടാബലാത്സത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
കാൻപൂരിലെ ഘട്ടാംപൂർ പ്രദേശത്താണ് ഫെബ്രുവരി 29ന് രാത്രി മരത്തിൽ സ്കാർഫ് കൊണ്ട് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തൂങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുവാൻ സാമ്പിൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ചൂളയുടെ ഉടമ രാംരൂപ് നിഷാദ്, മകൻ രാജു, ബന്ധു സഞ്ജയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ പെൺകുട്ടികളുടെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പെൺകുട്ടികളുടെ ഫോട്ടോ പ്രതികളുടെ ഫോണുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.
ഇഷ്ടികച്ചൂളയിലെ രണ്ട് തൊഴിലാളികളുടെ മക്കളാണ് പെൺകുട്ടികൾ. ഇവർ കുടുംബസമേതം ചൂളയുടെ പരിസരത്താണ് താമസിക്കുന്നത്.
അറസ്റ്റിലായ പ്രതികൾ പെൺകുട്ടികളുടെ അകന്ന ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു.
യു.പിയിൽ മുമ്പും സ്ത്രീകൾക്കെതിരെയുള്ള ക്രൂരമായ അതിക്രമങ്ങൾ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാണാമായിരുന്നു.
2022ൽ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് നാല് പേർ അറസ്റ്റിലായിരുന്നു.
CONTENT HIGHLIGHT: Uttar Pradesh Horror: Bodies Of 2 Minor Girls Found Hanging In Kanpur; Family Alleges Gangrape, Murder By Kiln Contractor & His Associates