| Wednesday, 19th February 2020, 10:31 pm

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എക്കും ബന്ധുക്കള്‍ക്കുമെതിരെ ലൈംഗികാതിക്രമകേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ലൈംഗികാതിക്രമണകേസ്. 2017 ല്‍ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

2016 ല്‍ ത്രിപാഠിയുടെ ബന്ധുവായ സന്ദീപ് തിവാരിയാണ് യുവതിയെ ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ത്രിപാഠി തന്നെ വിവാഹം കഴിക്കുമെന്ന ഉറപ്പിന്മേല്‍ യുവതി അന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

എന്നാല്‍ 2017 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ യുവതിയെ ഒരു മാസക്കാലത്തോളം ഒരു ഹോട്ടലില്‍ വെച്ച് ഒന്നില്‍കൂടുതല്‍ തവണ ഏഴ് പ്രതികളും പീഢനത്തിനിരയാക്കുകയായിരുന്നു. ചന്ദ്രഭൂഷണ്‍ ത്രിപാഠി, ദീപക് തിവാരി, നിതീഷ് തിവാരി, പ്രകാശ് തിവാരി, എന്നിവരാണ് മറ്റ് പ്രതികള്‍.

യുവതി ഗര്‍ഭിണിയായിരുന്നുവെന്നും ഇവര്‍ യുവതിയെ നിര്‍ബന്ധിച്ച ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. കേസില്‍ യുവതിയെ മജിസ്രട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ തന്റെ നേര്‍ക്കുള്ള ആരോപണം ബി.ജെ.പി എം.എല്‍.എ തള്ളി. ഇത് രാഷ്ട്രീയവിദ്വേഷത്തിന്റെ ഭാഗമാണെന്നാണ് രവീന്ദ്രനാഥ് ത്രിപാഠി പറഞ്ഞത്. ഫെബ്രുവരി 10 നാണ് യുവതി പരാതി നല്‍കിയത്.

ഉന്നാവോ സംഭവവും ഇതേ വര്‍ഷമായിരുന്നു നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more