ഏഴ് കമ്മിറ്റികള്‍ക്കാണ് ഞായറാഴ്ച കോണ്‍ഗ്രസ് രൂപം നല്‍കിയത്. പ്രിയങ്ക ഗാന്ധിയ്ക്ക് അടുപ്പമുള്ള നേതാക്കളെയാണ് കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ പാനലിലും വിമതസ്വരമുയര്‍ത്തിയവരെ മാറ്റിനിര്‍ത്തിയിരുന്നു. ശശി തരൂരും, മനീഷ് തിവാരിയുമാണ് അന്ന് മാറ്റിനിര്‍ത്തപ്പെട്ടത്.
അതേസമയം മറ്റ് ചുമതലകള്‍ നല്‍കിയതിനാലാണ് നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.
പാര്‍ട്ടിയുടെ ദൗര്‍ബല്യം കത്തിലൂടെ ചൂണ്ടിക്കാട്ടിയ നേതാക്കളെ നയരൂപീകരണ യോഗത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരടക്കമുള്ളവര്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായില്ല. സോണിയക്ക് കത്തെഴുതിയ 23 അംഗ സംഘത്തിലുള്ള മറ്റ് എം.പിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
അതേസമയം, കത്തെഴുതിയ നേതാക്കള്‍ ഇപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക