| Thursday, 27th August 2020, 8:56 pm

മോദിയുടെ പേരില്‍ ഇനി ജയിക്കാമെന്ന് കരുതേണ്ട; എം.എല്‍.എമാരോട് പണിയെടുക്കാന്‍ ഉത്തരാഖണ്ഡ് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ഉയര്‍ത്തി ജയിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് എം.എല്‍.എമാരോട് ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡണ്ട് ബാന്‍സിധര്‍ ഭഗത്. വോട്ട് നേടണമെങ്കില്‍ പ്രയ്തനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘മോദിയുടെ പേരില്‍ വോട്ട് ചെയ്യാനല്ല ജനങ്ങള്‍ പോകുന്നത്. അദ്ദേഹത്തിന്റെ പേരില്‍ ജനങ്ങള്‍ ആവശ്യത്തിലധികം വോട്ട് ചെയ്തുകഴിഞ്ഞു”

ജയിക്കുന്നത് എം.എല്‍.എമാരുടെ പ്രകടനം മാത്രം ആശ്രയിച്ചാണ്. മോദിയുടെ പേരില്‍ തോണി തുഴയാമെന്ന് കരുതുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിഗത പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സീറ്റുകള്‍ നല്‍കുകയെന്നും ഭഗത് പറഞ്ഞു. നിലവില്‍ ബി.ജെ.പിയാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി പ്രകടനമാണ് നടത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Utharakhand BJP Narendra Modi 2022 AssemblyElection

Latest Stories

We use cookies to give you the best possible experience. Learn more