| Tuesday, 16th October 2012, 9:50 am

ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണേണ്ടെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഇന്റര്‍നെറ്റില്‍ കാണുന്നതിന് കോടതിയുടെ വിലക്ക്.  ഉസ്താദ് ഹോട്ടലിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയവാരാണ് ബാച്ചിലര്‍ പാര്‍ട്ടിയുടെ ഗതി വരാതിരിക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചത്.[]

ഇന്റര്‍നെറ്റിലൂടെ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ കാണുന്നതിന് എറണാകുളം അഡീഷണല്‍ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.  സിനിമാ പൈറസി തടയുന്നതിന്റെ ഭാഗമായാണ് “ജോണ്‍ ഡോ ഓര്‍ഡര്‍” എന്നറിയപ്പെടുന്ന ഇത്തരമൊരു ഉത്തരവുണ്ടായത്.

ചിത്രത്തിന്റെ ഡി.വി.ഡി പകര്‍പ്പാവകാശം സ്വന്തമാക്കിയ മൂവി ചാനല്‍  ഉടമ എം.ഡി സജിത് ആണ് കോടതിയെ സമീപിച്ചത്. സജിതിന്റെ ഹരജി പരിഗണിച്ച കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വി.സി.ഡി ഇന്നലെയാണ് പുറത്തിറങ്ങിയത്. അമേരിക്കയില്‍ ജോണ്‍ ഡോ എന്ന വ്യക്തിയാണ് ആദ്യമായി ഇത്തരത്തിലൊരു വിധി സമ്പാദിച്ചത്. ഇത്തരം ഉത്തരവുകള്‍ ജോണ്‍ ഡോ ഓര്‍ഡര്‍ എന്നാണ് അറിയപ്പെടുന്നത്.

എന്നാല്‍ ജോണ്‍ ഡോ ഓര്‍ഡറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ ക്രിമിനലൈസ് ചെയ്യുന്നില്ല. അപ്‌ലോഡ് ചെയ്യുന്ന യു.ആര്‍.എല്ലുകള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുക മാത്രമാണ്.

We use cookies to give you the best possible experience. Learn more