പന്തിന്റെ പേരില്‍ വിരമിക്കലോ?; ഭീഷണിയുമായി ഉസ്മാന്‍ ഖവാജ
Sports News
പന്തിന്റെ പേരില്‍ വിരമിക്കലോ?; ഭീഷണിയുമായി ഉസ്മാന്‍ ഖവാജ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 9:26 pm

സിഡ്ണിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ 14 റണ്‍സിന്റെ ലീഡാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിങ്സില്‍ 313 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. എന്നാല്‍ തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസീസിനെ 299 റണ്‍സിന് തളക്കാന്‍ മെന്‍ ഇന്‍ ഗ്രീനിന് കഴിഞ്ഞു.

എന്നാല്‍ അവസാനത്തെ ടെസ്റ്റ് മത്സരം നേരത്തെ നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടാം ദിവസം മോശം വെളിച്ചം കാരണമാണ് കളി നിര്‍ത്തേണ്ട സാഹചര്യം വന്നത്. വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വെളിച്ചത്തിന്റെ അപര്യാപ്തത. ഇതോടെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് അനലിസ്റ്റുകള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം വെക്കുകയും ഉണ്ടായിരുന്നു.

അതേസമയം കളിക്കളത്തിലെ വെളിച്ചക്കുറവിന്റെ പ്രശ്‌നം കാരണം ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുകയുണ്ടായി. ഇനി ടെസ്റ്റ് ക്രിക്കറ്റിന് പിങ്ക് ബോള്‍ ആണ് സ്ഥിരമായി ഉപയോഗിക്കുന്നതെങ്കില്‍ താന്‍ ടെസ്റ്റില്‍ നിന്നും വിട പറയുമെന്നാണ് താരം അഭിപ്രായപ്പെടുന്നത്. ചുവന്ന പന്ത് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഇടം കയ്യന്‍ ബാറ്ററായ ഖവാജ പറയുന്നു.

മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം സിഡ്‌നിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഖവാജയെ ഉദ്ധരിച്ചു nine.com.au റിപ്പോര്‍ട്ട് ചെയ്തു.

‘അത് സത്യമാണെങ്കില്‍ ഞാന്‍ വിരമിക്കും. ഞാന്‍ വ്യക്തിപരമായി അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലായിരുന്നു. വൈറ്റ് ബോളില്‍ നിന്നും പിങ്ക് ബോളില്‍ നിന്നും വ്യത്യസ്തമാണ് റെഡ് ബോള്‍. അത് പ്രവര്‍ത്തിക്കുന്നതും വ്യത്യസ്തമായ രീതിയിലാണ്. അത് കൃത്യമായി നടക്കുന്നുണ്ട്. ഞാന്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നില്ല,’അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തി.


റെഡ് ബോളില്‍ നിന്നും വ്യത്യസ്തമായാണ് പിങ്ക് ബോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൗണ്‍സിലും ബാറ്റില്‍ വീഴുന്നതും വ്യത്യസ്തമായ അനുഭവമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ബൗണ്‍സ് ചെയ്യുമ്പോള്‍ റെഡ് ബോള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു. ബാറ്റര്‍മാര്‍ക്കും കൃത്യമായ വേരിയേഷന്‍ അനുഭവപ്പെടുന്നു. കുട്ടിക്കാലം മുതല്‍ നമ്മള്‍ എപ്പോഴും കളിച്ചിരുന്നത് ചുവന്ന പന്തിലാണ് അതാണ് ടെസ്റ്റ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്നത്,’

 

Content Highlight: Usman Khawaja will retire if the ball changes