| Sunday, 17th November 2024, 8:01 am

ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഞങ്ങളുടെ ടാര്‍ഗറ്റ് അവനാണ്; തുറന്ന് പറഞ്ഞ് ഉസ്മാന്‍ ഖവാജ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ തലകുനിച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ള വലിയ റെഡ് ബോള്‍ ഇവന്റാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. ഓസ്ട്രേലിയയുമായി നടക്കുന്ന പരമ്പര നവംബര്‍ 22ാണ് ആരംഭിക്കുന്നത്. പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ വമ്പന്‍ മുന്നൊരുക്കത്തിലാണ്.

ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജ. കഴിഞ്ഞ ചില ടെസ്റ്റുകളില്‍ വിരാട് മങ്ങിയെങ്കിലും ഓസ്‌ട്രേലിയയില്‍ വിരാട് സ്‌കോര്‍ ചെയ്യുമെന്നും അതിനാല്‍ തങ്ങളുടെ ടാര്‍ഗറ്റും കോഹ്‌ലിയാണെന്നും ഖവാജ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വിരാടിന്റെ ഫോമിനെക്കുറിച്ച് ഖവാജ പറഞ്ഞത്

‘വിരാട് കോഹ്‌ലി ഇപ്പോള്‍ ഒരുപാട് മാറിയെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് പോയി തമാശ പറയാം. പക്ഷേ അവന്‍ ഇപ്പോഴും ഞങ്ങള്‍ക്കെതിരെ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു,’ ഉസ്മാന്‍ ഖവാജ ക്രിക്കറ്റ്.കോം.എയുവിനോട് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ വിരാട് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും വിശ്വസിക്കുന്നത്. എന്നിരുന്നാലും ന്യൂസിലാന്‍ഡിനെതിരായ ആറ് ഇന്നിങ്സുകളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് വിരാട് നേടിയത് എന്നത് ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വെറും മുന്നൂറോളം റണ്‍സ് മാത്രമാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്.

Indian squad for the Border Gavaskar Trophy

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

India’s tour of Australia

ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.

രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.

മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.

ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.

അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്

Content Highlight: Usman Khawaja Talking About Virat Kohli

We use cookies to give you the best possible experience. Learn more