ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്ററാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നിരവധി മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയും വിജയിപ്പിക്കുകയും ചെയ്ത അദ്ദേഹം എണ്ണമറ്റ റെക്കോഡുകളും നേടിയിട്ടുണ്ട്. സച്ചിനെപ്പോലെ കോഹ്‌ലിയും ഇന്ത്യയുടെ മികച്ച ബാറ്ററാണെന്നതില്‍ സംശയമില്ല.
എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനേക്കാള്‍ മികച്ച ബാറ്റര്‍ വിരാട് കോഹ്‌ലിയാണെന്നാണ് ഓസീസ് സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ അഭിപ്രായം.
‘സച്ചിനേക്കാള്‍ മികച്ച ബാറ്ററാണ് വിരാട് എന്ന് ഞാന്‍ പറയും. കാരണം അദ്ദേഹം കുറച്ച് മത്സരങ്ങളില്‍ നിന്നു തന്നെ സച്ചിന്റെ സെഞ്ച്വറി നേട്ടങ്ങള്‍ക്ക് അടുത്തെത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ കോഹ്‌ലി 284 മത്സരങ്ങളില്‍ നിന്നും 47 സെഞ്ച്വറികളാണ് നേടിയത്. എന്നാല്‍ സച്ചിനാകട്ടെ 463 മത്സരങ്ങളില്‍ നിന്നും 49 തവണയാണ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
സച്ചിന്റെ ബാറ്റിങ് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ വിരാട് കോഹ്‌ലി വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പമെത്തിയിരിക്കുകയാണ്. മറ്റൊരു താരത്തിനും ഇത് സാധിച്ചിട്ടില്ല,’ ഖവാജ പറഞ്ഞു.
ഏകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡ് തിരുത്തിക്കുറിക്കാന്‍ ഇനി കോഹ്‌ലിക്ക് വേണ്ടത് മൂന്ന് സെഞ്ച്വറികള്‍ മാത്രമാണ്. ഈ ലോകകപ്പില്‍ നിന്നുതന്നെ കോഹ്‌ലി റെക്കേഡ് സ്വന്തമാക്കുമെന്ന് ആരാധകര്‍ കരുതുന്നു.
ഏകദിനത്തില്‍ സച്ചിനൊപ്പമെത്താനായെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാടിനേക്കാള്‍ കാതങ്ങള്‍ മുമ്പിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ലെജന്‍ഡ് 51 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 29 റെഡ് ബോള്‍ സെഞ്ച്വറികളാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: Usman Khawaja says Virat Kohli is better batter than Sachin Tendulkar