ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരം ഗല്ലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 257 റണ്‍സിനാണ് ലങ്കയെ ഓസീസ് ഓള്‍ ഔട്ട് ചെയ്തത്. നിലവില്‍ ആദ്യ ഇന്നിങ്സിലെ രണ്ടാം ദിവസം മത്സരം പുരോഗമിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ ആറാം ഓവറിലെ നാലാം പന്തില്‍ നിഷാന്‍ പെരേര പുറത്താക്കിയാണ് ലങ്ക ബൗളിങ്ങിന് ഇറങ്ങിയത്. മൂന്ന് ഫോര്‍ അടക്കം 22 പന്തില്‍ നിന്ന് 21 റണ്‍സാണ് താരം നേടിയത്.
പിന്നീട് മൂന്നാമന്‍ മാര്‍നസ് ലബുഷാനെ ഏഴാം ഓവറില്‍ പ്രഭാത് ജയസൂര്യ എല്‍.ബി.ഡബ്ല്യൂവില്‍ കുരുക്കി നാല് റണ്‍സിന് പറഞ്ഞയച്ചു. ഓസീസ് ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ ഉസ്മാന്‍ ഖവാജ നിഷാന്‍ പെരിയിസിന്റെയും കുരുക്കില്‍ പെട്ടു.
57 പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പര്‍ റെക്കോഡ് സ്വന്തമാക്കാനും 35കാരനായ ഖവാജയ്ക്ക് സാധിച്ചിരിക്കുകയാണ്. 35ാം വയസില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരമാകാനാണ് ഖവാജയ്ക്ക് സാധിച്ചത്.
ഉസ്മാന്‍ ഖവാജ – 3016 – 51.11
സ്റ്റീവ് വോ – 2554 – 53.30
അലന്‍ ബോര്‍ഡര്‍ – 2473 – 42.63
മൈക്ക് ഹസി – 2323 – 50.50
ക്രിസ് റോജെര്‍ – 1996 – 44.35
ഡോണ്‍ ബ്രാഡ്മാന്‍ – 1903 – 105.72
മത്സരത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അലക്‌സ് കാരിയുമാണ് ക്രീസില്‍ തുടരുന്നത്. 142 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 71* റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അലക്‌സ് 63 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 47 റണ്‍സും നേടിയാണ് ക്രീസില്‍ തുടരുന്നത്.
Content Highlight: Usman Khawaja In Great Record Achievement