| Wednesday, 29th May 2024, 1:47 pm

ഐ.പി.എൽ ഫോമിന് ഒരു പ്രസക്‌തിയുമില്ല, അവൻ ലോകകപ്പിൽ തിരിച്ചുവരും: ഓസീസ് സൂപ്പര്‍ താരത്തെക്കുറിച്ച് ഖവാജ

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് മാമാങ്കം ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്ന് മുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മാക്‌സ് വെല്ലിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസീസ് താരം ഉസ്മാന്‍ ഖവാജ. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മാക്‌സ്വെല്ലിന്റെ പ്രകടനങ്ങള്‍ ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ബാധിക്കില്ലെന്നാണ് ഖവാജ പറഞ്ഞത്.

‘ ഐ.പി.എല്ലിലെ ഫോം തികച്ചും പ്രസക്തിയില്ലാത്തതാണ്. നാച്വല്‍ അത് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തവണ ഫോം ഇല്ലാതെ മാക്‌സ്വെല്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന് വീണ്ടും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാവും.

മത്സരങ്ങളില്‍ നിങ്ങള്‍ കുറച്ചു റിസ്‌ക്ക് ഷോട്ടുകള്‍ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ അത് അത്ര എളുപ്പമാവില്ല. ഈ ലോകകപ്പില്‍ ഒരു മികച്ച ഇന്ത്യന്‍ നടത്തിക്കഴിഞ്ഞാല്‍ ഐ.പി.എല്ലില്‍ എന്താണ് സംഭവിച്ചതെന്നും ഒന്നും ഒരു മികച്ച ഫോം കണ്ടെത്തുമെന്ന് ഉറപ്പാണ്,’ ഉസ്മാന്‍ ഖവാജ വെസ്റ്റ് ഓസ്‌ട്രേലിയയോട് പറഞ്ഞു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോപ്പം അക്രമികച്ച പ്രകടനങ്ങളും പുറത്തെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ആള്‍റൂക്ക് സാധിച്ചിരുന്നില്ല. ഒമ്പത് ഇന്നിങ്‌സില്‍ നിന്നും വെറും 52 റണ്‍സ് മാത്രമാണ് മാക്‌സ്വെല്ലിന് നേടാന്‍ സാധിച്ചത്. 5.78 ശരാശരിയിലും 120.93 സ്‌ട്രൈക്ക് റേറ്റിലും ആണ് മാക്‌സ്വെല്‍ ബാറ്റ് വീശിയത്. സൂപ്പര്‍ താരത്തിന്റെ ഈ മോശം ഫോമിന് പിന്നാലെ ഇംഗ്ലണ്ട് ബില്‍ ജാക്‌സ് മാക്‌സ്വെല്ലിന്റെ പകരക്കാരനായ റോയല്‍ ചലഞ്ചേഴ്‌സ് ടീമില്‍ ഇടം നേടുകയായിരുന്നു.

അതേസമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഐ.പി.എല്‍ കിരീടമെന്ന സ്വപ്നം ഈ സീസണിലും അകലെ നില്‍ക്കുകയായിരുന്നു. സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴും പരാജയപ്പെട്ട ബെംഗളൂരു പിന്നീട് നടന്ന ആറ് മത്സരങ്ങളും അത്ഭുതകരമായി വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫിലേക്ക് മുന്നേറിയത്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ട് ബെംഗളൂരു പുറത്താവുകയായിരുന്നു.

Content Highlight: Usman Khavaja talks about Glen Maxwell

Latest Stories

We use cookies to give you the best possible experience. Learn more