പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ത്താന്‍ സുല്‍ത്താന്‍സിനെ മൂന്നു വിക്കറ്റിന് ഇസ്ലാമബാദ് യുനൈറ്റഡ് പരാജയപ്പെടുത്തി. ടോസ് നേടിയ ഇസ്ലാമാബാദ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സുല്‍ത്താന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഇസ്ലാമാബാദ് ഏഴ് നഷ്ടത്തില്‍ 232 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
സുല്‍ത്താന്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഉസ്മാന്‍ ഖാനാണ്. 200 സ്‌ട്രൈക്ക് റേറ്റില്‍ 50 പന്തില്‍ നിന്ന് 100 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സറുകളും 15 ഫോറും ആണ് താരം നേടിയത്. സീസണിലെ രണ്ടാം സെഞ്ച്വറി ആണ് താരം നേടിയത്.
മത്സരം തോറ്റെങ്കിലും തകര്‍പ്പന്‍ റെക്കോര്‍ഡ് ആണ് താരം സ്വന്തമാക്കിയത്. പി.എസ്.എല്ലില്‍ ഒരു സീസണില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനാണ് ഉസ്മാന്‍ ഖാന് സാധിച്ചത്.
കഴിഞ്ഞ മൂന്നു മത്സരത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 100*, 106*, 96 എന്നിങ്ങനെയാണ് താരം സ്‌കോര്‍ നേടിയത്. ഇതില്‍ രണ്ട് നോട്ട് ഔട്ടും താരത്തിനുണ്ട്.
ഉസ്മാന്‍ ഖാന്‍ ശേഷം ജോണ്‍സണ്‍ ചാര്‍ലെസ് 18 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും മൂന്നു ബൗണ്ടറിയും അടക്കം 42 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ യാസിര്‍ ഖാന്‍ 16 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാല് ഫോറും അടക്കം 33 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇസ്ലാമാബാദിന് വേണ്ടി 40 പന്തില്‍ 84 റണ്‍സ് നേടി കോളിന്‍ മണ്‍റോ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ 31 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ശദബ് ഖാനും തകര്‍ത്തടിച്ചു. 13 പന്തില്‍ നിന്ന് 30 റണ്‍സ് നേടി ഇമാദ് വസീം നിര്‍ണായക പ്രകടനം കാഴ്ചവെച്ചാണ് ടീമിനെ വിജയത്തില്‍ എത്തിച്ചത്. സുല്‍ത്താന്‍സിന് വേണ്ടി അബ്ബാസ് അഫീതി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും മത്സരം വിജയിക്കാന്‍ സാധിച്ചില്ല.
Content highlight: Usman Khan In Record Achievement In P.S.L