ആറ് മാസക്കാലത്തിന് ശേഷം പാര്‍ലമെന്റ് തുറന്നിട്ടും ചോദ്യങ്ങള്‍ ചോദിക്കാനുള്ള സമയം എടുത്തുകളഞ്ഞതും അതിഥി തൊഴിലാളികളുടെയും ഡോക്ടര്‍മാരുടെയും മരണത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ സൂക്ഷിക്കാത്ത നടപടിയേയും ഭൂഷണ്‍ വിമര്‍ശിച്ചു.
പാര്‍ലമെന്റ് സെക്ഷന്‍ വെട്ടിക്കുറക്കുകയും അതേസമയം നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ഓര്‍ഡിനന്‍സ് ഉപയോഗിക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
പൊതു പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണെന്നും
ഇതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു.
കാര്‍ഷിക ബില്ലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കൊവിഡിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്ന് പറഞ്ഞ കേന്ദ്രത്തിന്റെ നടപടിക്കെതിരെ വന്‍പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്നത്. കാര്‍ഷിക ബില്ലിനെതിരേയും പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: using Ordinances for imp changes in law! Meanwhile public protests are banned! Democracy? Prashant Bushan against Central Government