ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മലിനീകരണ തോത് കുറയ്ക്കില്ല: സദ്ഗുരു ജഗ്ഗി വാസുദേവ്
national news
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മലിനീകരണ തോത് കുറയ്ക്കില്ല: സദ്ഗുരു ജഗ്ഗി വാസുദേവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2024, 9:17 am

ചിക്കബെല്ലാപൂര്‍: ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മലിനീകരണ തോത് കുറയ്ക്കില്ലെന്ന് ഇഷ ഫൗണ്ടേഷന്‍ സ്ഥാപനകന്‍ ജഗ്ഗി വാസുദേവ്. പെട്രോള്‍ പോലുള്ള ഇന്ധനങ്ങള്‍ ഉയോഗിച്ചോടുന്ന വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാല്‍ മലിനീകരണം കുറയ്ക്കില്ലെന്നാണ് ജഗ്ഗി വാസുദേവിന്റെ വാദം.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നഗരങ്ങളില്‍ മലിനീകരണ തോത് കുറയ്ക്കാന്‍ സാധിച്ചുവെന്നും എന്നാല്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് പ്രത്യഘാതങ്ങളുണ്ടെന്നും സദ്ഗുരു പറഞ്ഞു.

ചിക്കബല്ലാപൂരില്‍ അവലാഗര്‍ക്കിയിലെ ഇഷാ യോഗാ സെന്ററില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സദ്ഗുരു. ഇല്‌ക്ട്രോണിക് വാഹനങ്ങള്‍ ഓടിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കുമെങ്കിലും പരിസ്ഥിതിയുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഇത് ഉപകരിക്കപ്പെടില്ലെന്നും സദ്ഗുരു പറയുകയുണ്ടായി.

കല്‍ക്കരിയോ ഡീസലോ പോലുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് മാറി ഇലക്ട്രോണിക് സമ്പ്രദായങ്ങളിലേക്ക് മാറുന്നത് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമല്ലെന്നും സദ്ഗുരു കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള രീതികള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും സദ്ഗുരു പറയുകയുണ്ടായി.

അതേസമയം ലോകത്താകമാനമുള്ള ആളുകളെ മാനസികമായി സമാധാനപരമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്ന മിറക്കിള്‍ ഓഫ് മൈന്റ് എന്ന ആപ്ലിക്കേഷന് ഒരുങ്ങുന്നുണ്ടെന്നും സദ്ഗുരു പറയുകയുണ്ടായി.

Content Highlight: Using electric vehicles will not reduce pollution levels: Sadhguru Jaggi Vasudev