വിശപ്പകറ്റാന്‍ മാത്രമല്ല, പാര്‍ട്ടികളില്‍ തിളങ്ങാനും ഉരുളക്കിഴങ്ങ്
Life Style
വിശപ്പകറ്റാന്‍ മാത്രമല്ല, പാര്‍ട്ടികളില്‍ തിളങ്ങാനും ഉരുളക്കിഴങ്ങ്
ജിന്‍സി ടി എം
2018 Feb 07, 07:09 am
Wednesday, 7th February 2018, 12:39 pm

 

ഉരുളക്കിഴങ്ങ് എന്തിനാണ് നമ്മള്‍ ഉപയോഗിക്കുന്നത്. തിന്നാല്‍. അല്ലാതെ മറ്റെന്തിനെന്ന് ചോദിക്കാം. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് തിന്നു തടിവെക്കാനല്ലാതെ മറ്റെന്തിന് കൊള്ളാമെന്നാവും പലരും ചോദിക്കുക. എന്നാല്‍ ഉരുളക്കിഴങ്ങിന് ഏറെ ഗുണങ്ങളുണ്ട്. ദഹനം എളുപ്പമാക്കാനും, കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും, ചര്‍മ്മം സംരക്ഷിക്കാനുമൊക്കെ ഉരുളക്കിഴങ്ങ് സഹായിക്കും. ഇതിനുപുറമേ കിച്ചനില്‍ മറ്റുചില ഉത്തരവാദിക്കള്‍ കൂടി ഉരുളക്കിഴങ്ങിനെ ഏല്‍പ്പിക്കാന്‍ കഴിയാം. അവയേതെന്നു നോക്കാം.

1. ചീര്‍ത്ത കണ്ണിന്

ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് കണ്ണിന്റെ ചീര്‍ക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. ഉരുളക്കിഴങ്ങ് കനംകുറഞ്ഞ് അരിഞ്ഞശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇത് അല്പനേരം കഴിഞ്ഞ് കണ്ണില്‍ വയ്ക്കാം.

2. പാത്രങ്ങളുടെ തിളക്കത്തിന്

നിങ്ങളുടെ പാത്രങ്ങളിലെ അഴുക്കുകളും കറകളും കളയാന്‍ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് സഹായിക്കും. ഉരുളക്കിഴങ്ങ് നീരുചേര്‍ത്ത വെള്ളത്തില്‍ ഒരുമണിക്കൂര്‍ പാത്രം കുതിര്‍ത്തുവെക്കുക. പിന്നീട് ഇത് പുറത്തെടുത്ത് ഒരു ബ്രഷ് ഉപയോഗിച്ച് പതുക്കെ വൃത്തിയാക്കാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി ഒരു ടവ്വല്‍ കൊണ്ടുവൃത്തിയാക്കാം.

3. ഹെയര്‍മാസ്‌ക്

ഒരു ഉരുളക്കിഴങ്ങ് നന്നായി മിക്‌സ് ചെയ്യുക. അതില്‍ അല്പം നാരങ്ങാ നീര് ചേര്‍ക്കുക. ഇത് തലയില്‍ പുരട്ടുക. 20മിനിറ്റിനുശേഷം കഴുകാം.

4. ഷൂവിന് തിളക്കം നല്‍കാന്‍

ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ച് നേരിട്ട് ലതര്‍ ഷൂവില്‍ റബ് ചെയ്യാം. ഇത് ഷൂവിന്റെ തിളക്കം വര്‍ധിപ്പിക്കും.

6. ഭക്ഷണത്തിലെ ഉപ്പു വലിച്ചെടുക്കാന്‍

തിരക്കുള്ള സമയത്തും മറ്റും ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉപ്പു കൂടിപ്പോകാറുണ്ട്. പലപ്പോഴും ആഹാരം തന്നെ കളയേണ്ട അവസ്ഥയും വരും. എന്നാലിനി ഇത്തരം അവസരങ്ങള്‍ അല്പം ഉരുളക്കിഴങ്ങ് ഈ ഭക്ഷണത്തിലേക്ക് മുറിച്ചിട്ടാല്‍ മതി. ചെറുചൂടില്‍ പത്തുമിനിറ്റ് വേവാന്‍ അനുവദിച്ചശേഷം ഉരുളക്കിഴങ്ങ് എടുത്തുകളയാം. ഉപ്പു വലിച്ചെടുത്തിട്ടുണ്ടാവും.

6 ചൂടുപിടിക്കാനും തണുപ്പിനും

ഉരുളക്കിഴങ്ങ് ചൂടാക്കി ഒരു വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് വേദനയുള്ള ഭാഗത്ത് ചൂടുപിടിക്കാം

ഉരുളക്കിഴങ്ങ് വേവിച്ചശേഷം ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കാം.

7. കറകള്‍ കളയാം

കൈകളില്‍ ഭക്ഷണത്തിന്റെ കറ പുരുണ്ടാല്‍ അത് എളുപ്പം കളയാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് മുറിച്ചുവെച്ച് അതുകൊണ്ട് കയ്യില്‍ ഉരയ്ക്കുക. ശേഷം കഴുകിക്കളയാം.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.