Kerala News
'സുക്കര്‍ ബര്‍ഗ് മുതല്‍ ബഷീര്‍ വള്ളിക്കുന്ന് വരെ'; ഫേസ്ബുക്കില്‍ ഫോളോവേഴ്‌സ് കുറയുന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 12, 07:39 am
Wednesday, 12th October 2022, 1:09 pm

കോഴിക്കോട്: ഫേസ്ബുക്കിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടാകുന്നതായി ഉപയോക്താക്കള്‍. മലയാളത്തില്‍ വലിയ ഫോളോവേഴ്‌സുള്ള മാധ്യമപ്രവര്‍ത്തകരുടെയും ഒപ്പീനിയന്‍ മേക്കേഴ്‌സായി അറിയപ്പെടുന്ന എഴുത്തുകാരുടെയും ഫോളോവേഴ്‌സിന്റെ എണ്ണത്തിലാണ് കുറവുണ്ടാകുന്നതായി റിപ്പോര്‍ട്ടുള്ളത്.

മാധ്യമപ്രവര്‍ത്തകരായ ടി.എം. ഹര്‍ഷന്‍, കെ.ജെ. ജെക്കബ്, കോളമിസ്റ്റ് ബഷീര്‍ വള്ളിക്കുന്ന് തുടങ്ങയിവര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അതിനിടെ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗിന്റെ ഫോളോവേഴ്‌സും 10,000ല്‍ താഴെയായി കുറഞ്ഞുവെന്ന് ചില ഉപയോക്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനാല്‍ തന്നെ പ്രശ്‌നം ടെക്‌നിക്കല്‍ ആയുള്ള കാര്യമാണെന്നും ചിലര്‍ പറയുന്നു. പ്രൊഫൈലില്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ശരിക്കുള്ള ഫോളോവേഴ്‌സിന്റെ നമ്പര്‍ വരുന്നുണ്ടെന്നും ചില ഐഡികള്‍ പറയുന്നുണ്ട്.

‘എഫ്.ബി ഫോളോവെഴ്‌സിന്റെ എണ്ണം കുത്തനെ ഇടിയുന്നതായി പലരുടേയും പോസ്റ്റ് കണ്ടു.
എന്റേത് 60K യുടെ മുകളില്‍ ഉണ്ടായിരുന്നു. ഇപ്പോഴത് 9K ആയിട്ടുണ്ട്.

ഗൂഗിള്‍ നോക്കിയപ്പോള്‍ അമേരിക്കയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചില പബ്ലിഷിങ് കമ്പനികളുടെ ഫോളോവേഴ്‌സ് കുത്തനെ ഇടിഞ്ഞതായി ഒരു റിപ്പോര്‍ട്ട് കണ്ടു. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ് എന്നിവയിലാണ് കൂടുതല്‍ ഇടിഞ്ഞത്.

ഇപ്പോള്‍ ഞാന്‍ നമ്മുടെ സുക്കര്‍ബര്‍ഗിന്റെ ഐഡിയിലൊന്ന് പോയി നോക്കി. മൂപ്പരുടേത് 9k ആയിട്ടുണ്ട്! അതായത് മൂപ്പരും ഞാനുമൊക്കെ ഒരു ലെവലിലാണ്.
അയല്‍വക്കത്തും കറണ്ടില്ല എന്ന് പറയുമ്പോഴുള്ള ഒരു സുഖമില്ലേ. അതിപ്പോഴുണ്ട്,’ എന്നാണ് വിഷയത്തില്‍ ബഷീര്‍ വള്ളിക്കുന്ന് ഫേസ്ബുക്കില്‍ എഴുതിയത്.

വിഷയത്തിലെ മറ്റ് പ്രതികരണങ്ങള്‍.

കെ.ജെ. ജേക്കബ്

സുക്കര്‍ബെര്‍ഗിന്റെയും ഹര്‍ഷന്റെയും എന്റെയും ഫോളോവേഴ്സിന്റെ എണ്ണം പയിനായിരത്തില്‍ താഴെയാണ്.
വേറെ ചില പ്രമുഖരും കൂട്ടത്തിലുണ്ട്.
ആരാധകര്‍ ശാന്തരാവുക

ടി.എം. ഹര്‍ഷന്‍

നാണ്.. സുക്കര്‍ബര്‍ഗ് … കെ.ജെ. ജേക്കബ് … ബഷീര്‍ വള്ളിക്കുന്ന് … സുജിത് ചന്ദ്രന്‍ .
എന്ന മട്ടില്‍ എഫ്.ബി ഫോളോവേഴ്‌സിന്റെ എണ്ണം ലക്ഷങ്ങളില്‍ നിന്ന് പയ്‌നായിരത്തിന് താഴേക്ക് ഇടിഞ്ഞവരുടെ പട്ടിക റെഡ്യായി വരുന്നു –
(ബഗ് ആണെന്നാണ് കരക്കമ്പി)

CONTENT HIGHLIGHT: Users report a drastic drop in the number of followers they have on Facebook