| Thursday, 9th May 2019, 8:44 pm

സിറിഞ്ചില്‍ നിറച്ച് ചോക്ലേറ്റുകള്‍ വില്‍പ്പനയ്ക്ക്; ചോക്കോഡോസിന് നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ചോക്കോഡോസ് എന്ന പേരില്‍ ഉപയോഗിച്ച സിറിഞ്ചില്‍ നിറച്ചു വിറ്റ് ചോക്ലേറ്റിന് കൊല്ലം ജില്ലയില്‍ നിരോധനം. അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് ചോക്കോഡോസ് എന്ന പേരില്‍ ചോക്ലേറ്റ് വിതരണം ചെയ്തിരുന്നത്.

ആശുപത്രികളില്‍ നിന്നും ലബോറട്ടിറികളില്‍ നിന്നും ഉപേക്ഷിക്കുന്നതാണ് സിറിഞ്ചാണ് ചോക്ലേറ്റിന് ഉപയോഗിക്കുന്നതെന്ന സംശയമാണ് നിരോധനത്തിന് കാരണം.

സ്‌ക്കൂള്‍ പരിസരങ്ങളിലാണ് ചോക്ലേറ്റ് വിറ്റിരുന്നത്. ഇതില്‍ പരാതി വന്നതിനെ തുടര്‍നമ്‌ന് അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫിസറെ കളക്ടര്‍ ചുമതലപ്പെടുത്തുകയായിരുന്നു.

ചോക്ലേറ്റിന്റെ വില്‍പ്പന സംശയകരമായ സാഹചര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിരോധിക്കുകയായിരുന്നു.

ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചിത്രം പ്രതീകാത്മകം
We use cookies to give you the best possible experience. Learn more