| Friday, 13th April 2018, 5:42 pm

'ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് പന്ത് ഉപയോഗിക്കണം...എന്നാല്‍ പന്ത് ചുരണ്ടല്‍ പോലുള്ള സംഭവങ്ങള്‍ ഉണ്ടാകില്ല'; പുതിയ നിര്‍ദ്ദേശവുമായി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളര്‍മാര്‍ക്കനുകൂലമായുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 80 ഓവര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ പുതിയ പന്തുകള്‍ ഉപയോഗിക്കണമെന്നാണ് സച്ചിന്റെ നിര്‍ദ്ദേശം. ഇതിനായി ടെസ്റ്റ് മത്സരങ്ങള്‍ക്ക് രണ്ട് പന്ത് ഉപയോഗിക്കണമെന്നാണ് സച്ചിന്റെ അഭിപ്രായം.

“ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ വന്നിട്ടുള്ള പരിഷ്‌കാരങ്ങളെല്ലാം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായിട്ടുള്ളതാണ്. ബൗണ്ടറികളുടെ ദൂരം കുറച്ചതും പുതിയ ബാറ്റ് ഉപയോഗിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുന്നു എന്നതെല്ലാം ഒരു വിഭാഗത്തിന് മാത്രം സഹായകമാകുന്നത്. ബൗളര്‍മാരും അതേകളിയുടെ ഭാഗമാണ്.”


Also Read:  ‘അവരെ ക്രിമിനലുകളായി മുദ്രകുത്തരുത്’; സ്മിത്തിനും വാര്‍ണര്‍ക്കും പിന്തുണയുമായി ഗ്ലെന്‍ മാക്‌സ് വെല്‍


രണ്ട് പന്തുകള്‍ ഉപയോഗിക്കുന്നത് വഴി പന്ത് ചുരണ്ടല്‍ പോലുള്ള സംഭവഭങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ കഴിയുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ” പുതിയ പന്തിന്റെ തിളക്കം നഷ്ടമാകുന്ന വേളയില്‍ ബൗളര്‍മാര്‍ക്ക് പന്തിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെടും. മിക്കവാറും 25 നും 55 നും ഇടയിലുള്ള ഓവറിലാകും ഇത്. എന്നാല്‍ രണ്ട് പന്തുകള്‍ ഉപയോഗിക്കുന്നത് വഴി കളിയില്‍ കൃത്രിമം കാണിക്കുന്നത് തടയാനാകും”. സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഓസട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ബാന്‍ക്രോഫ്റ്റിനെയും പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്താക്കിയിരുന്നു.


Also Read:  ‘ആ പ്രസ്താവന ഹൃദയശൂന്യത’; കഠ്വ കൊലപാതകത്തെ ന്യായീകരിച്ച വിഷ്ണു നന്ദകുമാറിനെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര


ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുലക്കിയ സംഭവം. പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിനായി ബാന്‍ക്രോഫ്റ്റ് പന്ത് ചുരണ്ടുന്നതിന്റെ ദൃശ്യങ്ങള്‍ ടി.വി സ്‌ക്രീനില്‍ തെളിഞ്ഞതോടെയാണ് സംഭവം പുറത്തായത്. പിന്നാലെ സംഭവം നേരത്തെ അറിയാമായിരുന്നെന്ന വെളിപ്പെടുത്തലുമായി നായകന്‍ സ്മിത്തും രംഗത്തെത്തി.

വിഷയത്തില്‍ സര്‍ക്കാരും രാജ്യത്തെ കായിക മന്ത്രാലയവും ക്രിക്കറ്റ് ഓസ്ട്രേലിയയും കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് സ്മിത്തിന് രാജിവെക്കേണ്ടി വന്നത്. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവില്‍ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്ടിനു ഒമ്പത് മാസത്തെ വിലക്കും സമിതി പ്രഖ്യാപിക്കുകയായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more