[]ന്യൂദല്‍ഹി: വി.ഐ.പി വാഹനങ്ങളില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ വീണ്ടും സുപ്രീം കോടതി. വി.ഐ.പി വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ പുന:പരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ചുവപ്പ് ബീക്കണ്‍ ലൈറ്റുകളുമായി വാഹനങ്ങള്‍ ചീറിപ്പായുന്നത് ബ്രീട്ടീഷ് രാജിനെ ഓര്‍മ്മിപ്പിക്കുന്നതായും സുപ്രീം കോടതി പറഞ്ഞു. വി.ഐ.പികള്‍ക്ക് നല്‍കുന്ന സുരക്ഷയെ കുറിച്ച് സംസ്ഥാനങ്ങള്‍ പുന:പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു.[]
കഴിഞ്ഞ ദിവസം ബംഗാളില്‍ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി പകരം പച്ചയോ നീലയോ ഉപയോഗിക്കാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ചുവപ്പ് ലൈറ്റും സൈറണും ഘടിപ്പിച്ച വി.ഐ.പി വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കുമെന്ന് സുപ്രീം കോടതി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒറ്റവരി ഉത്തരവിലൂടെ അതുചെയ്യാന്‍ കോടതിക്ക് അറിയാമെന്ന് ജസ്റ്റിസ് സിങ്‌വി മുന്നറിയിപ്പ് നല്‍കി.
ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ നിയന്ത്രിച്ചാല്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശം നല്‍കാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.