ന്യൂദല്‍ഹി: രാജ്യത്തെ സിനിമാ തീയേറ്ററുകളില്‍ ചലച്ചിത്ര പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് രൂപീകരിച്ച കമ്മിറ്റിയാണ് ഈ വിഷയത്തില്‍ നിര്‍ദ്ദേശവുമായി എത്തിയിരിക്കുന്നത്.
ദേശീയ ഗാനം എവിടെയൊക്കെ അവതരിപ്പിക്കണം എന്ന വിഷയത്തില്‍ പഠനം നടത്താനാണ് ഈ സമിതിയെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് നിര്‍ദ്ദേശം.
ALSO READ: ഇന്ത്യക്കാര്‍ക്ക് സ്ത്രീകളോട് ആദരവില്ലാത്തതിനു കാരണം വിദേശ ഭരണം; വെങ്കയ്യ നായിഡു
ദേശീയ ഗാനം പാടുന്നത് സിനിമയുടെ ആസ്വാദനം നഷ്ടപ്പെടുത്തും. അത് തീയേറ്ററിനുള്ളില്‍ ആശയക്കുഴപ്പത്തിന് കാരണമാക്കും. ഇത് ദേശീയ ഗാനത്തിന് അവഹേളിക്കുന്നതിന് തുല്യമാണെന്നുമാണ് സമിതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ഡിസംബര്‍ 5നാണ് 12 അംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
പ്രതിരോധം, വിദേശകാര്യം, ശിശു-വനിത വികസനം, മാനവവിഭവശേഷി, പാാര്‍ലമെന്റററികാര്യം, നിയമം, ന്യൂനപക്ഷക്ഷേമം, വാര്‍ത്ത വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് ഈ സമിതിയിലുള്ളത്.